Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heavy Rains.

Kannur

മഴക്കെടുതിയിൽ വിറങ്ങലിച്ച് മലയോരം

ക​ണ്ണൂ​ർ: ശ​ക്ത​മാ​യ മ​ഴ​യി​ൽ വ​ന​മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ൾ​പ്പെ​ടെ​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ജി​ല്ല​യി​ൽ ആ​കെ 11 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 571 പേ​രെ​യാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്. ​പു​ഴ​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് പാ​ല​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി.

ഇ​രി​ട്ടി താ​ലൂ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ​ക്കെ​ടു​തി​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. കൊ​ട്ടി​യൂ​ര്‍ പാ​ല്‍​ചു​ര​ത്തി​ല്‍ ചെ​കു​ത്താ​ന്‍ തോ​ടി​ന് സ​മീ​പം ശ​ക്ത​മാ​യ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. വ​ലി​യ പാ​റ​ക്ക​ല്ലു​ക​ളും മ​ണ്ണും റോ​ഡി​ലേ​ക്ക് വീ​ണ​തി​നെ തു​ട​ര്‍​ന്ന് ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ജി​ല്ല​യി​ൽ ഏറ്റവും കൂടുതൽ ക്യാന്പുകൾ ഇരിട്ടി താലൂക്കി ലാണ്. ഇ​രി​ട്ടിയിൽ നാലു ക്യാന്പു കളും ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കി​ൽ നാലുംം പയ്യന്നൂർ താലൂക്കിൽ മൂന്ന് ക്യാന്പുകളും ആരംഭിച്ചിട്ടുണ്ട്. ഇ​രി​ട്ടി താ​ലൂ​ക്കി​ലെ ക്യാ​മ്പു​ക​ളി​ൽ 162 പേ​രാ​ണു​ള്ള​ത്. തളിപ്പറന്പിലെ ക്യാന്പുകളിൽ 243 പേരും പയ്യന്നൂരിൽ 166 പേരുമാ ണുള്ളത്. വ​യ​ത്തൂ​ർ നൂ​റു​ൽ ഹു​ദാ മ​ദ്ര​സ, വ​യ​ത്തൂ​ർ കോ​ളി​ത്ത​ട്ട് സെ​ന്‍റ് ജോ​ൺ​സ് എ​ൽ പി ​സ്കൂ​ൾ, ആ​റ​ളം ഓ​മ​ന​മു​ക്ക് അങ്കണ​വാ​ടി, ആ​റ​ളം ക​മ്യൂണി​റ്റി ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​മ്പു​ക​ൾ തു​റ​ന്ന​ത്. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കി​ൽ എ​രു​വേ​ശി വി​ല്ലേ​ജി​ലെ ര​ത്ന​ഗി​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ൽ​പി സ്‌​കൂ​ൾ, വെ​ള്ളാ​ട് വി​ല്ലേ​ജി​ലെ കാ​പ്പി​മ​ല വി​ജ​യ​ഗി​രി ജി​യു​പി​എ​സ്, പ​യ്യാ​വൂ​ർ വി​ല്ലേ​ജി​ൽ ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പം സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​മ്പു​ക​ൾ.

​ഏ​രു​വേ​ശി വി​ല്ലേ​ജി​ലെ മാ​ന്ധം​കു​ണ്ട് പു​ഴ​യി​ൽ ജ​ല​നി​ര​പ്പ്‌ ഉ​യ​ർ​ന്ന​തി​നാ​ലാ​ണ് മു​ൻ​ക​രു​ത​ലാ​യി ആ​റ് കു​ടും​ബ​ങ്ങ​ളെ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​ത്.​ചീ​ത്തം​പാ​റ ഉ​ന്ന​തി നി​വാ​സി​ക​ളാ​യ 140 പേ​രാ​ണ് ച​ന്ദ​ന​ക്കാം​പാ​റ ക്യാ​മ്പി​ലു​ള്ള​ത്. ഇ​രി​ട്ടി താ​ലൂ​ക്ക് വ​യ​ത്തൂ​ര്‍ വി​ല്ലേ​ജി​ലെ ഉ​ളി​ക്ക​ല്‍, പേ​ര​ട്ട, തൊ​ട്ടി​പ്പാ​ലം മേ​ഖ​ല​യി​ല്‍ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. എ​ട്ട് കു​ടും​ബ​ങ്ങ​ളെ നൂ​റു​ല്‍ ഹു​ദ മ​ദ്ര​സ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് വീ​ടു​ക​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

ഒ​ന്പ​ത് പു​രു​ഷ​ന്‍​മാ​രും എ​ട്ട് സ്ത്രീ​ക​ളും ഒ​ന്പ​തു കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ 26 പേ​രെ​യാ​ണ് മാ​റ്റി​ത്താ​മ​സി​പ്പി​ച്ച​ത്. ഇ​തേ വി​ല്ലേ​ജി​ല്‍ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് കോ​ളി​ത്ത​ട്ട് സെ​ന്‍റ് ജോ​ണ്‍​സ് എ​ല്‍​പി സ്‌​കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാന്പിലേ​ക്ക് 11 പു​രു​ഷ​ന്‍​മാ​രും 10 സ്ത്രീ​ക​ളും അ​ഞ്ച് കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ 26 പേ​രെ മാ​റ്റി​ത്താ​മ​സി​പ്പി​ച്ചു. ഇ​ന്ന​ലെ മൂ​ന്ന് ത​വ​ണ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​ട്ടി ചെ​യ​ർ​മാ​നാ​യ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​ൻ യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

ആറളത്ത് വീടുകളിൽ വെള്ളം കയറി

ആറളം: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ക​ക്കു​വ പു​ഴ​യി​ലെ ജ​ല​നി​ര​പ്പു​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ആ​റ​ളം ഫാ​മി​ന്‍റെ 11, 13 ബ്ലോ​ക്കു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് ആ​ളു​ക​ളെ ര​ണ്ട് ക്യാന്പുക​ളി​ലേ​ക്ക് മാ​റ്റി. 16 പു​രു​ഷ​ന്‍​മാ​രും 15 സ്ത്രീ​ക​ളും 19 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ 50 പേ​രെ ഓ​മ​ന​മു​ക്ക് അ​ങ്ക​ണ​വാ​ടി​യി​ലേ​ക്കും അ​ഞ്ചു പു​രു​ഷ​ന്‍​മാ​രും 35 സ്ത്രീ​ക​ളും 20 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ 60 പേ​രെ ക​മ്യൂ​ണി​റ്റി ഹാ​ളി​ലേ​ക്കു​മാ​ണ് മാ​റ്റി​ത്താ​മ​സി​പ്പി​ച്ച​ത്.​

അ​റ​ബി ര​ണ്ടാം​കൈ​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ എ​ട്ടോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ക​ർ​ണാ​ട​ക വ​ന​ത്തി​ൽ ഉ​രു​ൾ പൊ​ട്ടി​യ​തോ​ടെ പേ​ര​ട്ട പു​ഴ ക​ര​ക​വി​ഞ്ഞ് എ​ട്ട് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ആ​റ​ളം ഫാ​മി​ലെ പ​തി​നൊ​ന്നാം ബ്ലോ​ക്കി​ൽ അ​മ്മി​ണി, ഗോ​പാ​ല​ൻ, വി​ജ​യ​ൻ, ശാ​ന്ത ,നാ​രാ​യ​ണി. ന​ങ്ങ ,ശാ​ര​ദ ,ശാ​ന്ത-​രാ​ജു എ​ന്നീ കു​ടും​ബ​ങ്ങ​ളെ​യാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്. ക​ക്കു​വ പു​ഴ​യോ​ര​ത്തെ ച​ങ്ങാ​ലി​മ​റ്റം അ​ന്ന​ക്കു​ട്ടി, പാ​ല​ക്കോ​ട​ൻ സ​ക്കീ​ന എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. ആ​റ​ള​ത്തും അ​യ്യ​ൻ​കു​ന്നി​ലും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 100 മി​ല്ലി മീ​റ്റ​ർ കൂ​ടു​ത​ൽ മ​ഴ​പെ​യ്ത​താ​ണ് ക​ണ​ക്ക്.

ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ശോ​ഭ , വൈ​സ് പ്ര​സി​ഡന്‍റ് ജി​മ്മി അ​ന്തീ​നാ​ട്ട് ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി​ജി സ​ണ്ണി , വൈ​സ് പ്ര​സി​ഡ​ന്റ് ടോ​മി ജോ​സ​ഫ് , മു​ഴു​വ​ൻ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളും, റ​വ​ന്യു ,പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ , സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദു​രി​താ​ശ്വ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

മ​ണി​ക്ക​ട​വി​ൽ വെ​ള്ളം ക​യ​റി 

മണിക്കടവ്: വ​യ​ത്തൂ​ർ പു​ഴ ക​ര​ക​വി​ഞ്ഞ​തോ​ടെ ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ മ​ണി​ക്ക​ട​വ് ടൗ​ൺ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ലാ​യി. നി​ര​വ​ധി ക​ട​ക​ൾ വെ​ള്ള​ത്തി​ലാ​യി. മ​ഴ​ക്ക് ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ന്ന​ത് കൂ​ടു​ത​ൽ ഭീ​ഷ​ണി ആ​യി​രി​ക്കു​ക​യാ​ണ്. ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ളി​ക്ക​ൽ ടൗ​ണി​ന് സ​മീ​പം നു​ച്യാ​ടും പ​രി​ക്ക​ള​ത്തും വെ​ള്ളം ക​യ​റി. ഇ​വി​ടെ​നി​ന്നും കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പ​ഞ്ചാ​യ​ത്തും റ​വ​ന്യൂ വ​കു​പ്പും ന​ട​പ​ടി ആ​രം​ഭി​ച്ചു. വ​യ​ത്തൂ​ർ പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് വീ​ണ്ടും അ​പ​ക​ട​ക​ര​മാ​യി ഉ​യ​രു​ന്ന​തി​നാ​ലാ​ണ് കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റു​ന്ന​ത്.

പേ​ര്യ ചു​ര​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ൽ

പേ​രാ​വൂ​ർ: ജി​ല്ല​യെ വ​യ​നാ​ടു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന നെ​ടും​പൊ​യി​ൽ-​പേ​ര്യ ചു​ര​ത്തി​ൽ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ 29ാം മൈ​ലി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന​യും മ​റ്റു ദു​ര​ന്ത​നി​വാ​ര​ണ സേ​ന​ക​ളും സ്ഥ​ല​ത്തെ​ത്തി മ​ണ്ണു നീ​ക്ക​ൽ പ്ര​വ​ർ​ത്തി ആ​രം​ഭി​ച്ചു.

മട്ടന്നൂർ പ്രദേശങ്ങളിൽ വെള്ളം കയറി

മ​ട്ട​ന്നൂ​ർ: പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ മ​ണ്ണൂ​ർ, ചോ​ല​ത്തോ​ട്, വെ​ളി​യ​മ്പ്ര മേ​ഖ​ല​യി​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. വീ​ട്ടു​കാ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ഇന്നലെ വൈ​കു​നേ​ര​ത്തോ​ടെ​യാ​ണു വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി തു​ട​ങ്ങി​യ​ത്.
മ​ണ്ണൂ​രി​ൽ കെ.​പി.​ സു​ബൈ​ദ, സി.​ പ്രേ​മ, ടി. ​ഉ​ത്ത​മ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ഇ​വ​രെ ബ​ന്ധു​ക്ക​ളു​ടെ വീ​ട്ടി​ലേ​ക്കാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്. ചോ​ല​ത്തോ​ട് മേ​ഖ​ല​യി​ലും വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. കൊ​ട്ടാ​രം-പെ​രി​യ​ത്തി​ൽ റോ​ഡ് വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം താ​ത്​കാലി​ക​മാ​യി നി​രോ​ധി​ച്ചു.

കൊ​ട്ടാ​രം പ്ര​ദേ​ശ​ത്തെ ഇ​രു​പ​തോ​ളം വീ​ടു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ട്.​ മ​ഴ​യു​ടെ ശ​ക്തി വ​ർ​ധി​ച്ചാ​ൽ കൂ​ടു​ത​ൽ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. ക​ർ​ണാ​ട​ക വ​ന​മേ​ഖ​ല​യി​ലെ ഉ​രു​ൾപൊ​ട്ട​ലും പ​ഴ​ശി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​തു​മാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ ഇ​ട​യാ​ക്കി​യ​ത്. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഇ​ട​പെ​ട്ടാ​ണ് വീ​ട്ടു​കാ​രെ മാ​റ്റി​യ​ത്. പു​ഴ​യോ​ര​ത്തു​ള്ള നി​ടു​കു​ളം ക​ട​വ് പാ​ർ​ക്കി​ലും വെ​ള്ളം ക​യ​റി.

കൊട്ടിയൂർ: ബാ​വ​ലി​പ്പു​ഴ നി​റ​ഞ്ഞൊ​ഴു​കു​ന്ന​തി​നാ​ല്‍ പാ​ല്‍​ചുരം ഉ​ന്ന​തി​യി​ലെ വെ​ള്ളം ക​യ​റാ​ന്‍ സാ​ധ്യ​ത​യു​ള്ള കു​ടും​ബ​ങ്ങ​ളെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി.​ ഇ​രി​ട്ടി താ​ലൂ​ക്കി​ലെ വ​യ​ത്തൂ​ര്‍ അ​റ​ബി​ക്കു​ള​ത്തി​ന് സ​മീ​പം ര​ണ്ടാം​കൈ​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് സു​ധീ​ഷ് ന​ടു​വി​ലെ​പു​ര​ക്ക​ല്‍ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ല്‍ ഭാ​ഗി​ക​മാ​യി വെ​ള്ളം ക​യ​റി. കു​ടു​ബാം​ഗ​ങ്ങ​ളെ ബ​ന്ധു വീ​ട്ടി​ലേ​ക്ക് മാ​റ്റി​ത്താ​മ​സി​പ്പി​ച്ചു. പു​ഴ​യി​ല്‍ നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഉ​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട്യാം​തോ​ട് പാ​ല​ത്തി​ല്‍ വെ​ള്ളം ക​യ​റി. ഉ​ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ണി​ക്ക​ട​വ് ച​പ്പാ​ത്ത് പാ​ലം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

മ​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും
ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ​ക്കും അ​വ​ധി

ക​ണ്ണൂ​ർ: ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ഇ​ന്ന് മ​ദ്ര​സ​ക​ള​ട​ക്ക​മു​ള്ള മ​ത​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ എ​ന്നി​വ​യ്ക്കും അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.​ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ, പൊ​തുപ​രീ​ക്ഷ​ക​ൾ, അ​ഭി​മു​ഖ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് മാ​റ്റു​മു​ണ്ടാ​കി​ല്ല.

Latest News

Corehub Up